2011 നവംബർ 16, ബുധനാഴ്‌ച

കത്തെഴുത്ത് മത്സരം

നെസ്റ്റ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കു....... കത്തെഴുതു...... സമ്മാനങ്ങള്‍ നേടു.......

കുട്ടികളിലെയും മുതിര്‍ന്നവരിലെയും വായനാശീലവും ഭാഷാസ്നേഹവും അതുവഴി ആകര്‍ഷകമായ

2011 നവംബർ 4, വെള്ളിയാഴ്‌ച

     അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം

                    2011 നവമ്പര്‍ 7 ന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 3 മണി

                           ശാസ്ത്രക്ളാസ്

വിഷയം   രസതന്ത്രവും ജീവിതവും

അവതരണം. കെ.കെ . പ്രകാശന്‍ മാസ്റ്റര്‍


തുടര്‍ന്ന് ഭക്ഷണത്തിലെ മായം
കണ്ടുപിടിക്കല്‍ ഡമോണ്‍സ്ട്രേഷന്‍,
രസതന്ത്ര പരിക്ഷണങ്ങള്‍


               ശാസ്ത്ര ക്വിസ്   വൈകു. 5 മണി‍‍‍

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച


Nest Library Iriveri

റജി.നമ്പര്‍ s/468/2007 

  തുയ്യത്ത് ചാല്‍, ഇരിവേരി പി.ഒ. 670613

(അഫിലിയേഷനുകള്‍- നെഹ്റു യുവ കേന്ദ്ര,,കേരള സ്റ്റേറ്റ്  ലൈബ്രറി കൌണ്‍സില്‍, ഫോകലോര്‍ അക്കാദമി, യുവജന ക്ഷേമ ബോര്‍ഡ്)   
നെസ്റ്റ്  താങ്കളുടെ സഹായം തേടുന്നു

മാന്യ സുഹൃത്തേ,
ക്ഷേമം തന്നെയല്ലേ

     ആjര്‍ഭാടങ്ങളും ആരവങ്ങളുമില്ലാതെ, ലാളിത്യത്തിലും പാരസ്പര്യത്തിലധിഷ്ഠിതമായ ജീവിത ശൈലിയും സംസ്കാരവും വളര്‍ത്താന്‍,  പൊതുനന്മയ്ക്കായി 2006 ഏപ്രില് 2 ന് സമര്‍പ്പിക്കപ്പെട്ടതാണ് നെസ്റ്റ്. (NEST- Nature conservation Education Science and  Technology)

    ഇരിവേരി ദേശത്ത് തുയ്യത്ത് ചാല്‍  അംഗനവാടിക്ക് സമീപം തികച്ചും പ്രശാന്തമായ ചുറ്റുപാടില്‍ നിലകൊള്ളുന്ന ഈ കേന്ദ്രത്തില്‍ പരിസ്ഥിതി, വിദ്യാഭ്യാസം, സയന്‍സ്, ടെക്നോളജി, ആരോഗ്യം, കൃഷി, കല, സാഹിത്യം  സ്പോട്സ് ............ തുടങ്ങി ഒട്ടേറെ മേഖലകളില്‍ ജനകീയ വീക്ഷണത്തോടെ പൌരസമൂഹത്തിന്‍റെ  സമഗ്ര വികസനത്തിനായുള്ള ഉപകരണങ്ങളും വേദിയുമൊരുക്കുകയും, നാട്ടുജീവിതത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് സാദ്യമായതൊക്കെ ചെയ്യുകയാണ് നെസ്റ്റ്.

    പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം നിത്യേനയെന്നോണം നഷ്ടമായിക്കൊണ്ടിരിക്കുന്ന സമകാലികാവസ്ഥയില്‍, കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ, വ്യക്തിയുടെയും സമൂഹത്തിന്‍റെയും സാമ്പത്തികവും ധാര്‍മ്മികവും ആത്മീയവുമായ സമഗ്രവികസനത്തിലുടെ , ജിവിതത്തെ പുതുക്കി പണിയാനുള്ള എളിയൊരു ശ്രമമാണ് നെസ്റ്റ് വിഭാവനം ചെയ്യുന്നത്.

         വിജ്ഞാനം വികസനത്തിനും, വിവേകം ജനനന്മയ്ക്കും ഉപയോഗപ്പെടുത്താന്‍ ആവശ്യമായ വിവരങ്ങള് നല്‍കാവുന്ന വൈജ്ഞാനിക ശേഖരവും, അതിനുപരിയായി ഗ്രാമീണ അക്കാദമിയായി നെസ്റ്റിനെ ഉയര്‍ത്തികൊണ്ടുവരാനുള്ള എളിയ ശ്രമം.
ഉല്‍ഭവം 

ദേശത്തിന്‍റെ സര്‍വതോന്മുഖമായ നന്മയെ ലക്ഷ്യമാക്കി ഒന്‍പതുപേരുടെ കൂട്ടായ്മയില്‍ 2006 മാര്‍ച്ചില്‍ ആണ് നെസ്റ്റിന്‍റെ ഉല്‍ഭവം.
ദര്‍ശനം     

·         എല്ലാവര്‍ക്കും അറിവും അടിസ്ഥാന സൌകര്യങ്ങളും തൊഴിലും വിദ്യാഭ്യാസവും ലഭിക്കുന്നതും

·         ജാതി, വര്‍ഗ്ഗ, ലിംഗ വിവേചനമില്ലാത്ത ഒരു നവ സമൂഹ സൃഷ്ടി.

·         സ്നേഹം, സന്തോഷം, സഹകരണം ഇവയാല്‍ സമൃദ്ധമായതും

·         മദ്യം, മയക്കുമരുന്ന്, വിവേചനം, അഴിമതി, സമത്വം,സ്വാര്‍ത്വത,അനീതീ ഇവയില്ലാത്തതും

·         സ്വാശ്രയത്വത്തിലൂന്നീയതൂം പ്രകൃതി സംരക്ഷണത്തിന് മുന്‍തുക്കം നല്കുന്നതും

·         സമത്വസുന്ദരവും ഐശ്വര്യ പൂര്‍ണ്ണവുമായ ഗ്രാമ സമൂഹമാണ് നെസ്റ്റിന്‍റെ ദര്‍ശനം
 ദൌത്യം

·         പ്രാദേശിക ഗ്രാമസ്വയം ഭരണത്തിനും സാമ്പത്തിക സ്വാശ്രയത്തിനും ജനങ്ങളെ സംഘടിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക.

·         ജീവന്‍റെ നിലനില്പിനും തൊഴിലിന്‍റെ സംരക്ഷണത്തിനുമായി പൊതു വിഭവങ്ങളുടെയും ഭൂമി,ജലം,കാട് മുതലായ പ്രകൃതിസമ്പത്തുകളുടെയും മേല്‍ തങ്ങള്‍ക്കുള്ള അവകാശങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യുക.

·         ശാസ്ത്ര വിജ്ഞാനത്തിലും സാങ്കേതിക വിദ്യയിലും ഉണ്ടാകുന്ന വളര്‍ച്ചയിലുംപുരോഗതിയിലും ജനങ്ങളെ ബോധമുള്ളവരാക്കുകയും അവരുടെ ജിവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുക.
അടിസ്ഥാന മൂല്യങ്ങള്‍

v  സത്യസന്ധത  

v  സ്നേഹവും സഹാനുഭൂതിയും

v  ത്യാഗവും ക്ഷമയും

v  നിര്‍ഭയത്വവും ധീരതയും

v  സ്ത്രി പുരുഷ സമത്വം

v  കര്‍ത്തവ്യ ബോധം

v  സുതാര്യത

v  സാമൂഹ്യ നീതി

v  യുക്തിചിന്തയും ശാസ്ത്രബോധവും

ഉടന്‍ പ്രവര്‍ത്തനങ്ങള്‍

എത്തിക്കല്‍ ബാങ്ക്   ജനകീയ ബാങ്ക്

ഗ്രാമീണ ലൈബ്രറികളുടെ ശൃംഗലാ സംവിധാനം

ജൈവോത്പന്ന ശാല

പഠനചര്‍ച്ചാക്ളാസുകള്‍

പരിശീലനങ്ങള്‍-സാങ്കേതിക വിദ്യകൈമാറ്റപദ്ധതി

യോഗ-മെഡിറ്റേഷന്‍ ക്ളാസുകള്‍

റഫ്റന്‍സ്കേന്ദ്രം-ഇന്‍റനെററ്ഇ-മെയില്‍കേന്ദം

വിഗദ്ധരുമായുള്ള അഭിമുഖങ്ങള്‍

ശാസ്ത്രീയമായി ക്രമീകരിക്കുന്ന ഗ്രന്ഥശേഖരം

തണലിടം

ഗ്രന്ഥശാല

   വിവര വിപ്ളവ യുഗത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസൃതമായതുംവിദ്യാര്‍ത്ഥികളുടെ പഠനപ്രോജക്ടുകള്‍ക്ക് സഹായകമായതും മത്സര പരീക്ഷകള്‍ക്ക്പ്രയോജനപ്പെടാവുന്നതും ഗുണമേന്മയുള്ളതും റഫ്റന്‍സിന്

ഉപയോഗിക്കാവുന്നവയുമായ വിപുലമായ പുസ്തകശേഖരവും ആനുകാലികങ്ങളും ഒപ്പം ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങളും സി.ഡി.യും ഉള്‍ക്കൊള്ളിച്ച ഡിജിറ്റല്‍ ലൈബ്രറിയും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വായനകോര്‍ണര്‍, കൂടാതെ ജനങ്ങളിലെ വായനസംസ്കാരം പുനരുജ്ജിവിപ്പിക്കുന്നതിനായി നല്ല പുസ്തകങ്ങള്‍ താല്പര്യമുള്ളവര്‍ക്ക് കൊടുക്കാന്‍ സഞ്ചരിക്കുന്ന ലൈബ്രറി.

ജൈവോല്‍പന്നശാല

    ഉല്‍പാദനവും വിതരണവും മനുഷ്യമനസ്സിന്‍റെ അന്യോന്യതാ ബോധത്തില്‍ നിന്നാണ് നടക്കേണ്ടത്  എന്ന ബോധത്തോടെ പ്രാദേശികമായി സംഘടിപ്പിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്ന നിര്‍മ്മാണം, പ്രകൃതി സൌഹൃദ ഉല്‍പ്പന്നങ്ങളുടെ വിതരണം, ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍, സ്വദേശിയമായ നിത്യോപയോഗസാധനങ്ങള്‍, രാസകീടനാശിനികളുടെ പ്രയോഗമില്ലാത്ത പച്ചക്കെറികള്‍, പഴങ്ങള്‍, മറ്റ് നാടന്‍ ഉല്പന്നങ്ങള്‍ തുടങ്ങി നിത്യജീവിതത്തിനാവശ്യമായ സാധനങ്ങള്‍ ഒരുക്കാനും കൈമാറാനുമുള്ള ഒരിടം.

തണലിടം   

കുടുംബത്തിന്‍റെ തണലില്ലാത്തവര്‍ക്ക് ഒരിടം. ഒറ്റപ്പെടലിന്‍റെയും ഏകാന്തതയുടെയും പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി ഒരിടം

ബാല മിത്ര  യുവമിത്ര

 കുട്ടികളുടെയും യുവജനങ്ങളുടേയും കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കുകയും, ജാതിമത വിഭജനങ്ങക്കുമപ്പുറം സ്നേഹത്തിന്‍റെയും അറിവിന്‍റെയും തുറസ്സിടങ്ങള്‍ അവര്‍ക്കായി നിലനിര്‍ത്തുക, പഠനക്ളാസുകള്‍,കളരി,യോഗ,കലാകായിക പ്രവര്‍ത്തനങ്ങള്‍, ഐ.ടി, തുടങ്ങിയ സമസ്ത മേഖലകളിലും കഴിയുന്നതും ചെയ്യുക.

വിദ്യാഭാസ നിധി 

നിര്‍ധനരായ നാട്ടുകാരുടെ മക്കളുടെ ഉപരിപഠനത്തിന് വര്‍ഷം തോറും സഹായം നല്‍കുന്നതിനായി വിദ്യാഭ്യാസ നിധി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. സര്‍ക്കാരിന്‍റെയോ മറ്റേതെങ്കിലും ഏജന്‍സികളുടെയോ യാതൊരു സഹായവുമില്ലാതെ, നല്ലവരായ നാട്ടുകാരുടെയും അഭ്യുദ്യകാംക്ഷികളുടെയും വിദേശ ഇന്ത്യക്കാരുടെയും സഹായസഹകരണങ്ങള്‍ കൊണ്ടു് ഈ നിധി പുഷ്ടിപ്പെടുത്തി പാവപ്പെട്ടവര്‍ക്ക് പഠനത്തിനാവശ്യമായ സാഹചര്യമുണ്ടാക്കുന്നതിനുള്ള പദ്ധതിയാണിത്

    നന്മയുടെ ഇത്തരം ചെറിയ പതിപ്പുകളുടെ വികസനത്തിനായി താങ്കളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ന പിന്തുണ പ്രതീക്ഷിക്കുന്നു. നെസ്റ്റിനാവശ്യമായ വിഭവങ്ങളുടെ രൂപരേഖ ഇതോടപ്പം ചേര്‍ക്കുന്നു. താങ്കള്‍ ഇക്കാര്യത്തില്‍ സാദ്ധമായത് പരിഗണിക്കുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍, താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍, ഫോണ്‍, ഇ-മെയില്‍ ഉപയോഗപ്പെടുത്തുമല്ലോ.

കൂട്ടായ്മയില്‍ കണ്ണിചേരാന്‍ താങ്കളെയും സുഹൃത്തുക്കളെയും ആദരവോടെ ആത്മാത്ഥതയോടെ ക്ഷണിക്കുന്നു.

നെസ്റ്റ് പ്രതീക്ഷിക്കുന്നത്— ഉദാരമതികളെ തേടുന്നത്

തഴെപറയുന്ന സാധന സാമഗ്രികള്‍ ⁄ ഉപകരണങ്ങള്‍ സംഭാവനയായോ ദീര്‍ഘകാല വായ്പയായോ ആവശ്യമുണ്ട് 1.ഡിജിറ്റല്‍ ക്യാമറ 2. കംമ്പ്യുട്ടര്‍⁄ലാപ്ടോപ്പ് 3. ഡിജിറ്റല്‍ ഡയറി 4. സ്റ്റീല്‍ അലമാര⁄ ഓഫീസ് അലമാര 5. ഫോട്ടോകോപ്പിയര്‍ 6. എല്‍.സി.ഡി പ്രൊജക്ടര്‍ 7 മൈക്രാസ്കോപ്പ് 8 ഫാക്സ് മെഷീന്‍ 9 പുസ്തകകൂട്ടായ്മ അംഗത്വം 10 പുസ്തകങ്ങള്‍ 11 ആനുകാലികങ്ങള്‍ (ഇവയുടെ പഴയ ലക്കങ്ങള്‍ പോലും നെസ്റ്റില്‍ കൈമാറി സാമുഹ്യ നിക്ഷേപത്തില്‍ പങ്കാളിയാവുക)

കൈത്താങ്ങ്

നാടിന്‍റെ നന്മയ്ക്കായി,ദേശത്തിന്‍റെ ഭാവിക്കായി ഞാനും പങ്കാളിയാവുന്നു.

·         എന്‍റെ സമ്മാനമായി ................ രൂപ അയക്കുന്നു.

·         ഒരു നിര്‍ധന വിദ്യാര്‍ത്ഥിയുടെ പഠന ചെലവിലേക്കായി.......... രൂപ

·         ആശ്രയമില്ലാത്ത രോഗിക്കായി ........... രുപ

·         പുസ്തകങ്ങള്‍ക്കായി ........          രുപ

·         പ്രസിദ്ധീകരണങ്ങള്‍ക്കായി...............   രുപ

Our Bank  A/c No 1589 with Mowanchery Co-Op Bank, R.V Metta Branch,  Kannur


2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

നനവ്‌: ബദലുകൾ........

നനവ്‌: ബദലുകൾ........

നനവ്‌: സ്വപ്നം പോലൊരു മൺവീട്...

നനവ്‌: സ്വപ്നം പോലൊരു മൺവീട്...

നനവ്‌: മണ്ണറിഞ്ഞ് കൃഷി ചെയ്യുക...

നനവ്‌: മണ്ണറിഞ്ഞ് കൃഷി ചെയ്യുക...

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പാവ നിരമമാണ പരിശിലനം

ഇരിവേരി യുവക് വായനശാല,ഗ്രന്ഥാലയം, ഇരിവേരി നെസ്റ്റ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍‍‍‍‍‍‍‍ 2011 ഒക്ടോബറ് 9 ന് ഇരിവേരി നെസ്റ്റ് ലൈബ്രറിയി്ല്‍‍‍‍‍ പാവ നിറ്മാണ പരിശിലനം നടക്കും. 10 മുതല് 15 വയസുവരെയുള്ള കുട്ടികള്ക്ക് പങ്കെടുക്കാം. അന്വേഷണങ്ങള്ക് 9847507871
ചങ്ങന്വുഴ-വൈലോപ്പിള്ളി   അനുസ്മരണം

2011 സപ്തംപര 25 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ലൈബ്രറി ഹാളില്

ഏവരക്കും സ്വാഗതം 

2011 സെപ്റ്റംബർ 11, ഞായറാഴ്‌ച

ഗ്രന്ഥശാല വാരം 2011

ഇരിവേരി നെസ്ററ് ലൈബ്രറിയില് സപ്തബര് എട്ട് മുതല് പതിനാല് വരെ ഗ്രന്ഥശാല വാരം . അംഗങ്ങളെ ചേര്ക്കല്, പുസ്തക സമാഹരണം, പുസ്തക ചര്ച്ച, അക്ഷര ദീപം തെളിയിക്കല്, പതാക ഉയറ്ത്തല് തുടങ്ങിയവ നടക്കും