റെയ്ചല്‍ കാര്‍സണ്‍ന്റെ
നിശബ്ദ വസന്തം
പുസ്തക ചര്‍ച്ച
2012 സപ്തംബര്‍
27 ന് വൈകു. 7 മണിക്ക് നെസ്റ്റില്‍
വിഷയാവതരണം: സി.കെ പത്മനാഭന്
പ്രീയരെ,
ലോക പരിസ്ഥിതിരംഗത്ത് ഏറെ ചര്‍ച്ച
ചെയ്യപ്പെട്ട ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച, മാരകമായ
കീടനാസിനികളുടെ നിരോധനത്തിന് വഴിതുറന്ന, റേച്ചല്‍ കാഴ്സന്റെ നിശബ്ദ വസന്തം (Silent Spring ) എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് 2012 സപ്തംബര്‍ 27 ന് 50 വര്‍ഷം തികയുകയാണ്. ഈ സുവര്‍ണ്ണ
ജൂബിലിയുടെ ഭാഗമായി നെസ്റ്റ് ലൈബ്രറി നിശബ്ദ
വസന്തം എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചര്‍ച്ച നടത്തുന്നു ഡി.ഡി.റ്റി എന്ന കീടനാശിനിയുണ്ടാക്കിയ
വിനയെക്കുറിച്ച് വിശദമായി ഗവേഷണം നടത്തിയ റേച്ചല്‍ കാഴ്സണ് 1962 – ല്‍
പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തെ ആസ്പദമാക്കി കീടനാശിനിയുടെ പ്രയോഗങ്ങളെക്കുറിച്ചും
ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുഴുവന്‍ നാട്ടുകാരെയും
സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ഒക്ടോബര്‍ 1-7
വന്യ ജീവി വാരാചരണം
പ്രീയരെ ,
ചെറുതും വലുതുമായ എല്ലാ ജീവികളും ചേര്‍ന്നതാണ്
വന്യജീവി ലോകം. വന്യ ജീവികളെക്കുറിച്ച് അറിയാനും സംരക്ഷിക്കാനുമുള്ള സന്ദേശമാണ്
വന്യജീവി വാരാചരണത്തിലുള്ളത്. ഒക്ടോബര്‍ 3 ലോക വന്യജീവി സംരക്ഷണ ദിനമാണ്. വന്യജീവി വാരാചരണത്തിന്റെ ഭാഗമായി നെസ്റ്റ്
ലൈബ്രറി
വന്യജീവി ക്വിസ്, ചുമര്‍പത്രം തയ്യാറ്ക്കല്‍
എന്നീ മത്സരങ്ങള്‍
നടത്തുന്നു. 2012 ഒക്ടോബര്‍ 7 ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിക്കാണ് മത്സരം 10 മുതല്‍ 15 വയസ്സു വരെയുള്ളവര്‍ക്ക്
പങ്കെടുക്കാം ക്വിസ് മത്സരത്തില്‍
പങ്കെടുക്കുന്നവര്‍ കൃത്യസമയത്ത് ലൈബ്രറിയില്‍ എത്തിച്ചേരുക. ചുമര് പത്രം എ 3 സൈസില്‍ ( ഒരു പത്രഷീറ്റിന്റെ പകുതി വലുപ്പം) ആണ്
പത്രം രൂപകല്പന ചെയ്യേണ്ടത്.ഒരു വശത്ത് മാത്രം മതിയാവും മറുവശത്ത് പങ്കെടുക്കുന്ന ആളിന്റെ
പേരും വിലാസവും പഠിക്കുന്ന സ്കുളിന്റെ പേരും ക്ളാസും എഴുതിയിരിക്കണം. വനം, വന്യജീവികളുമായി ബന്ധപ്പെട്ട വാര്‍ത്തകളും
വിശേഷങ്ങളും ചിത്രങ്ങള്‍, അര്ത്ഥസംപുഷ്ടങ്ങളായ തലക്കെട്ടുകള്‍, കാര്‍ട്ടുണുകള്‍ എന്നിവയൊക്കെ
ചേര്‍ത്ത് വിഷയ വൈവിധ്യം ഉണ്ടാവണം തയ്യാറാക്കിയ ചുവര്‍പത്രം 7-10-2012 ന്
ഉച്ചയ്ക്ക് 3 മണിക്ക് മുന്‍പായി നെസ്റ്റില്‍ ലഭിക്കണം
ഇരിവേരി
സെക്രട്ടറി
നെസ്റ്റ് ലൈബ്രറി
25.09.2012
9847507871
1